ഒരു മഴ പൈതങ്കില്‍
എന്നെ നനച്ചെന്റെ മനം
കുളിര്‍ക്കെയൊരു മഴ പൈയ്തങ്കില്‍
ഒരു രാത്രി മഴ തകര്‍ത്തു പൈയ്തങ്കില്‍
വേനലില്‍ കരിയുന്ന മനമുരുകുന്നു
ആര്‍ക്കാണ് വിറ്റതെന്‍ ഹ്യദയം
സ്വപ്നങ്ങള്‍ തേടിയോരെന്‍ ഹ്യദയത്തെ
മുറിച്ച് വിറ്റ് നീ എന്തു നേടി
മുടിയിഴ മറച്ചൊരാ മിഴിയിണ
ചുംബിച്ചെടുത്തോരോ നിമിഷവും
പ്രണയമൊഴുക്കി പകുത്ത
രാത്രി മഴയോടെന്തിനു പിണങ്ങണം
രാവൊഴിഞ്ഞിട്ടും പകലെരിഞ്ഞിട്ടും
നരച്ച കാഴ്ചകള്‍ക്കിടയില്‍ തേടുന്നു
വ്യഥാ നെയ്ത കനവിനാലെണ്ണി-
പടുത്ത പ്രണയ ഹ്യദയം
ഒരു മഴ പൈയ്തങ്കില്‍
ചോരവാര്‍ന്ന് ശൂന്യമായൊരാ
ഹ്യദയത്തില്‍ സ്വപ്നം നിറച്ചൊട്ടു-
നേരമൊന്നുറങ്ങാനൊരു മഴ പൈയ്തങ്കില്‍
ഒരു രാത്രി മഴ തകര്‍ത്തു പൈയ്തങ്കില്‍
Thursday, 26 November 2009
Subscribe to:
Post Comments (Atom)


No comments:
Post a Comment