കൈകൊണ്ട് പിടിച്ചു കളയേണ്ട ശുക്ലം
മഷിപടര്‍ന്ന ഒരു അക്ഷരതെറ്റുപോലെ
ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ടതിനാല്‍
പെറ്റിട്ട ചോരയെ, വലം കാല്‍ കൊണ്ട്
ചവിട്ടിയെറുയുമ്പോള്‍, അരുതേയെന്നോതുവാന്‍
പൊന്തിയ നാവിനെകെട്ടിയിട്ട്, താലിചരടറുക്കുന്ന
പുരുഷനും ജനിപ്പിച്ചതിനാല്‍ അഛ്ചനാണ്.
ചോരയുടെ മണംപിടിച്ചെത്തുന്ന നായ്കളെ
ആട്ടിയോടിച്ച്, ചവറുകൂനയില്‍ നിന്നും കണ്ടെടുത്ത്
നാവില്‍ പൊന്നും തേനും തേച്ച് വളര്‍ത്തിയാലും
അവനെന്നും അയാള്‍ വളര്‍ത്തഛ്ചന്‍ മാത്രമാണ്
അറിയാതെ പറ്റിയ അബദ്ധത്തിന്റെ ചോരയില്‍
ആത്മാര്‍ത്ഥതയുടെ ജീനുകള്‍ വ്യാപരിക്കാത്തതാവാം
അന്യത്വം സൂക്ഷിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്
Thursday, 19 November 2009
Subscribe to:
Post Comments (Atom)


No comments:
Post a Comment