Sunday 20 December 2009

സൗഹ്യദം

ദു:ഖം നിറഞ്ഞ സ്വന്തം ബാല്യത്തെ
മധുരം നിറഞ്ഞ വേദനയോടെ
ഒരു കവി സ്നേഹിക്കുന്നതുപോലെ
നീ എന്നെ സ്നേഹിക്കണം

കൈവിട്ടുപോയ സ്വന്തം ജീവിതത്തെ
നിരാശ നിറഞ്ഞ വേദനയോടെ
ഒരു ഭിക്ഷാംദേഹി ഓര്‍ക്കുന്നതുപോലെ
നീ എന്നെ ഓര്‍ക്കണം

ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടുപോയ
സ്വന്തം കുഞ്ഞിനെ ഒരു അമ്മ
തിരയുന്നതുപോലെ നീ എന്നെ തേടണം

അങ്ങനെ
മുറിച്ചുമാറ്റാന്‍ കഴിയാത്ത ക്യാന്‍സര്‍പോലെ
നിന്റെ മജ്ജയിലും മാംസത്തിലും ഓരോ-
രോമകൂപങ്ങളിലും എനിക്ക് പടര്‍ന്നു കയറണം.


ചില സൗഹ്യദങ്ങള്‍ അങ്ങനയാണ്. തളിരായ് തന്നെ കൊഴിയും.
മനുഷ്യന്‍ നിസഹായനാകുന നിമിഷങ്ങളിലൊന്ന്.
ഇത് കൈവിട്ടുപോകുന്ന എന്റെ സൗഹ്യദത്തിന്.

-പോഡ്‌കാസ്റ്റ് കേള്‍ക്കാന്‍ മറക്കണ്ട-

2 comments:

  1. "ചില സൗഹ്യദങ്ങള്‍ അങ്ങനയാണ്. തളിരായ് തന്നെ കൊഴിയും.
    മനുഷ്യന്‍ നിസഹായനാകുന നിമിഷങ്ങളിലൊന്ന്.
    ഇത് കൈവിട്ടുപോകുന്ന എന്റെ സൗഹ്യദത്തിന്."

    ishttayi! iniyum ezuthu

    ReplyDelete
  2. ചില സൗഹ്യദങ്ങള്‍ അങ്ങനയാണ്. തളിരായ് തന്നെ കൊഴിയും
    അതെ ചില സൌഹൃദങ്ങള്‍ അങ്ങനെ തന്നെയാണ്...
    ഭാവുകങ്ങള്‍...

    ReplyDelete