അക്ഷരപ്പേരു ചേര്ത്തുകുറുക്കിയ പൈമ്പാലില്‍
പഞ്ചസാരയായി, പൊട്ടകല
മുപേക്ഷിച്ചവസാന യാത്രയാകെ
ചന്ദനം പൂശിയാ കുളിര്‍ നെറ്റിയില്‍
നല്‍കട്ടെ, കെട്ടിപിടിച്ച് നിനക്കെന്റെ
അവസാന ചുംബനം
മിഴിയിണ പൂട്ടി നിന്‍ അന്ത്യയാത്രക്ക്
പേടകമാ കുഴിയിലേക്കിറക്കവേ
തൂവട്ടെ കണ്ണീരില്‍ നനച്ചൊരു പിടി
പച്ച മണ്ണിന്‍ഗന്ധം, പുതച്ചിനിയുറങ്ങുക
പിന്‍വിളി കേള്‍ക്കാതെ
തിരിഞ്ഞൊട്ടു നോക്കാതെ
പേര്‍ത്തും ചിരിച്ചും, പകലുണക്കാ-
ത്തൊ രോര്‍മ്മയായ് പോകുക
വരുമൊരു നാളിലെന്‍
ചെഞ്ചോരചാറി ചുവന്നൊരു
ചെമ്പനിനീര്‍ പൂവുമായ് നിന്‍
സ്മരണ കുടീരത്തില്‍ വച്ചിറ്റു കണ്ണീര്‍
വാര്‍ത്ത് അശ്രുപൂജ ചെയ്‌വാന്‍
-മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കി കടന്നുപോയ ജ്യോനവന്-


വരുമൊരു നാളില്‍
ReplyDeleteചെഞ്ചോരവീണു ചുവന്നൊരു
പനിനീര്‍ പൂവുമായ് നിന്‍
സ്മരണ കുടീരത്തില്‍ വച്ചിറ്റു കണ്ണീര്‍
വാര്‍ത്ത് അശ്രുപൂജ ചെയ്‌വാന്‍
പ്രണമിക്കുന്നു..........
ReplyDeleteഅക്ഷരങ്ങളുടെ കൂട്ട് -
ReplyDeleteഅതിന്റെ ഈടുറപ്പ്
അതെത്ര വലുതാണെന്നറിയുന്നു....
ജ്യോനവന്‍ എന്നും ഇവിടെയുണ്ടാവും
എല്ലാ പോസ്റ്റിലേയും
നിശബ്ദനായ വായനക്കാരനായി
എല്ലാ കവിതയും മൂളി
ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി
എല്ലവരുടെയും കൂടെയുണ്ട്.
ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും
എല്ലാവരുടെ മനസ്സിലും നിലനില്‍ക്കട്ടെ!
"അവന്‍ നല്ല പോരട്ടം നടത്തി
ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു"
ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..