Sunday 1 November 2009

പീഡനത്തിന് വില ഒരു രൂപ

കാമം മനസ്സിനെ മഥിക്കുമ്പോള്‍
അറുപത്തഞ്ചുകാരന്റെ കണ്ണില്‍
ആറുവയസ്സുകാരിയും പെണ്ണാണ്

അമ്മിഞ്ഞപാലിന്റെ മണമിറ്റും ചുണ്ടില്‍
ബീഡികറയുള്ള ചുണ്ടുരസുമ്പോഴും
കുഞ്ഞുടുപ്പിനുള്ളില്‍ വിരലുകളിഴയുമ്പോഴും
പൊട്ടിചിരിക്കുന്ന അവളുടെ കൈയ്യില്‍
ഒരു രൂപയുടെ തുട്ടു വച്ച് പറയാം
ആരോടും പറയാതിരുന്നാല്‍
നാളയും മിഠായി വാങ്ങാന്‍ കാശുതരാം

കുളിപ്പിക്കാന്‍ ഉടുപ്പഴിക്കുമ്പോള്‍
തുടയിലെ ചുവന്ന വിരല്‍ പാടുകള്‍
അംമ്മയുടെ നെഞ്ചിലേക്കാഴ്‌ന്നിറങ്ങുന്ന
ഞെട്ടിക്കുന്ന വാക്കുകളാകുമ്പോള്‍
പത്രങ്ങളില്‍ വാര്‍ത്ത വരും
ഭാര്യമരിച്ച അറുപത്തഞ്ച് കാരാന്‍
ആറുവയസ്സുകാരിയെ പീഡിപ്പിച്ചു
ദൈവ്വത്തിന്റെ സ്വന്തം നാട്ടില്‍
വ്യദ്ധന്മാരും വാര്‍ത്തകളില്‍ നിറയുകയാണ്

N.B: കൊട്ടാരക്കരയില്‍ അറുപത്തഞ്ച് വയസ്സുകാരന്‍, ചെറുമകളോടൊപ്പം സ്കൂളില്‍ പോകാന്‍ വന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ചുവന്ന വാര്‍ത്ത കണ്ടപ്പോള്‍ കുറിച്ചത്

1 comment:

  1. N.B: കൊട്ടാരക്കരയില്‍ അറുപത്തഞ്ച് വയസ്സുകാരന്‍, ചെറുമകളോടൊപ്പം സ്കൂളില്‍ പോകാന്‍ വന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ചുവന്ന വാര്‍ത്ത കണ്ടപ്പോള്‍ കുറിച്ചത്

    ReplyDelete